ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ മാധ്യമപ്രവർത്തകയ്ക്ക് ദാരുണാന്ത്യം. തെക്കൻ ലബനനിലെ അൽ തൈരിയിലുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തക അമൽ ഖലീൽ (43) ആണ് കൊല്ലപ്പെട്ടത്.
അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലെ കാറിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതോടെ അടുത്തുള്ള വീട്ടിൽ ഇവർ അഭയം പ്രാപിച്ചെങ്കിലും ആ വീടിന് നേരെയും ആക്രമണമുണ്ടായി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമലിനെ മണിക്കൂറികൾക്ക്ശേഷമാണ് പുറത്തെടുത്തത്. ആദ്യം ആക്രമിക്കപ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് ലെബനീസ് പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം തങ്ങൾ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.